കട്ടപ്പന: സിവിൽ സർവീസ് ധ്വംസനങ്ങൾക്കെതിരെ എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ധർണ നടത്തി. സാലറി കട്ട് വഴി പിരിച്ചെടുത്ത പണം മടക്കി നൽകുക, 11ാം ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വി.ഡി. എബ്രഹാം, ഷെല്ലി മാത്യു, പി.എം. ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.