കട്ടപ്പന: ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ട് ചർച്ചയിൽ എം.പി. അടക്കമുള്ളവർ പങ്കെടുത്തില്ലെന്ന ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രസ്താവന ഇരട്ടത്താപ്പാണെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. എം.പിയെ മാത്രം കുറ്റപ്പെടുത്തുന്ന സമിതിയുടെ നിലപാട് അംഗീകരിക്കില്ല. പാർലമെന്റ് സമ്മേളനം നടന്നപ്പോൾ യോഗങ്ങൾ വിളിച്ചുചേർത്തത് ഇരട്ടത്താപ്പാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്ന കാലത്ത് ഭൂവിഷയങ്ങളിൽ നിരന്തരമായി ഇടപെട്ടിരുന്നവർ ഇപ്പോൾ വീണ്ടും രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ഡി.സി.സി. പ്രസിഡന്റ് കുറ്റപ്പെടുത്തി.