കട്ടപ്പന: ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫഡറേഷൻ(ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കട്ടപ്പന ഡിവിഷൻ സമ്മേളനത്തിന്റെ ഭാഗമായി എം.എസ്. റാവുത്തർ അനുസ്മരണം നടത്തി. കെ.പി.സി.സി. സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട തോമസ് രാജനും എം.എൻ. ഗോപിക്കും സ്വീകരണം നൽകി. ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ജെയിംസ് മാമൂട്ടിൽ, കോൺഫഡറേഷൻ നേതാക്കളായ കെ.പി. സുനിൽകുമാർ, വി.കെ. രമേശ്, എം.വി. നസീർ, സി.വി. കുര്യച്ചൻ, ബിനോയി ജോസ്, റോയി മാത്യു തുടങ്ങിയവർ പങ്കെടുത്തു.