കട്ടപ്പന: ബി.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിലെ പി.എസ്.സി. ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. നിയമന നിരോധന ഉത്തരവ് പിൻവലിക്കുക, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി പി.ടി. ലിതേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബു കൊച്ചുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി. പ്രശാന്ത്, അജിന്റോ, സജി പൈനാവ്, ജോൺസൺ പൂങ്കുടി, എം.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.