കോട്ടയം: കിടങ്ങൂർ മൂലവള്ളിൽ ഇല്ലത്ത് പരേതനായ എം.എൻ. ശ്രീധരൻ ഇളയതിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ അമ്മിണിക്കുട്ടി അന്തർജ്ജനം (83) നിര്യാതയായി. മക്കൾ: എം.എസ്. തുളസി (റിട്ട. എസ്.ബി.ഐ മാനേജർ), എം.എസ്. മുരളീധരൻ (റിട്ട. മാനേജർ, കാനറ ബാങ്ക്), എം.എസ്. ശ്രീദേവി (റിട്ട. ഹെഡ്മിസ്ട്രസ്, നീലേശ്വരം ജി.എൽ.പി. സ്‌കൂൾ), എം.എസ്. രാധാകൃഷ്ണൻ (സെക്രട്ടേറിയറ്റ്), എം.എസ്. മിനിമോൾ (അദ്ധ്യാപിക, കെ.ഇ.എം.എച്ച്.എസ്., കോട്ടപ്പുറം). മരുമക്കൾ: വി.എൻ. ശ്രീകുമാരൻ നമ്പൂതിരി, വി.എൻ. വാസുദേവൻ നമ്പൂതിരി, പി. കൃഷ്ണകുമാർ, എസ്. പ്രിയദർശിനി, ടി.വി. മിനി. സംസ്‌കാരം രാവിലെ 10ന് കട്ടച്ചിറയിൽ നടക്കും.