കാഞ്ഞിരപ്പള്ളി :പഞ്ചായത്തിലെ ആറാം വാർഡിൽ പുതുതായി ടാറിംഗ് നടത്തിയ കോവിൽകടവ് മാഞ്ചിയം പറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അദ്ധ്യക്ഷയായി.വാർഡംഗം ബീന ജോബി, എം.ആർ രാജേഷ്, ആസിഫ് മജീദ്, ജാസർ ഇ നാസർ, ജലീൽ ആയിലൂപ്പ റമ്പിൽ, സാബുമേച്ചേരി, അർജുൻ സോമൻ, റോയി എന്നിവർ സംസാരിച്ചു