mamootty

തങ്ങളുെട പ്രി​യപ്പെട്ട മമ്മൂട്ടി​ കഥാപാത്രങ്ങളെക്കുറി​ച്ച് പ്രമുഖ സംവി​ധായകർ

രാ​ജ​മാ​ണി​ക്യം
ഫാ​സിൽ

ഓ​രോ കാ​ല​ത്തും മ​മ്മൂ​ട്ടി​യു​ടെ ഓ​രോ സി​നി​മ​ക​ളാ​ണ് എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​ത്. മ​മ്മൂ​ട്ടി​യു​ടെ പെർ​ഫോ​മൻ​സ് ക​ണ്ട് ഞാൻ അ​ന്തം​വി​ട്ടു​പോയ സി​നിമ രാ​ജ​മാ​ണി​ക്യ​മാ​ണ്. മ​മ്മൂ​ട്ടി​യു​ടെ അ​ത്ര​ന​ല്ല സ​മ​യ​ത്ത​ല്ല ആ സി​നിമ റി​ലീ​സാ​യ​ത്. എ​ന്നി​ട്ടും ആ സി​നി​മ​യു​ണ്ടാ​ക്കിയ ഇം​പാ​ക്ട് വ​ള​രെ വ​ലു​താ​ണ്. അ​തു​വ​രെ​യു​ള്ള സ്വ​ന്തം ഇ​മേ​ജി​നെ​ത്ത​ന്നെ മാ​റ്റി​മ​റി​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു​ രാ​ജ​മാ​ണി​ക്യ​ത്തിൽ മ​മ്മൂ​ട്ടി കാ​ഴ്ച​വ​ച്ച​ത്.


ബാ​ലൻ​ മാ​ഷ്
ഷാ​ജി കൈ​ലാ​സ്

സി​ബി​ മലയി​ൽ സംവി​ധാനം ചെയ്ത തനി​യാ​വർ​ത്ത​ന​ത്തി​ലെ ബാ​ലൻ മാ​ഷാ​ണ് മ​മ്മൂ​ക്ക​യു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളിൽ എ​നി​ക്കേ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത്. ഒ​രാൾ​ക്കും സം​ഭ​വി​ക്കാൻ പാ​ടി​ല്ലാ​ത്തതും എ​ന്നാൽ ആ​രു​ടെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ക്കാ​വു​ന്നതുമായ ഒ​രു ദു​ര​ന്തം വ​ര​ച്ച് കാ​ട്ടിയ ആ സി​നി​മ​യി​ലെ മ​മ്മൂ​ക്ക​യു​ടെ പ്ര​ക​ട​നം അ​വി​സ്മ​ര​ണീ​യ​മാ​ണ്. എ​ത്ര ക​ണ്ടാ​ലും ഉ​ള്ളു​ല​യ്ക്കു​ന്ന അ​തി​ഗം​ഭീര പ്ര​ക​ട​നം.


അ​ല​ക്സാ​ണ്ടർ
ജോ​മോൻ

എ​ന്റെ ആ​ദ്യ സി​നി​മ​യായ സാ​മ്രാ​ജ്യ​ത്തി​ലെ അ​ല​ക്സാ​ണ്ട​റോ​ളം എ​നി​ക്ക് പ്രി​യ​പ്പെ​ട്ട മ​റ്റൊ​രു മ​മ്മൂ​ട്ടി ​കഥാ​പാ​ത്ര​മി​ല്ല. മ​ല​യാള സി​നിമ അ​തു​വ​രെ ക​ണ്ടു ശീ​ലി​ച്ച അ​ധോ​ലോക രാ​ജാ​ക്ക​ന്മാ​രെ​ക്കാ​ളൊ​ക്കെ മു​ക​ളി​ലാ​ണ് അ​ല​ക്സാ​ണ്ട​റു​ടെ സ്ഥാ​നം. പെർ​ഫോ​മൻ​സ് കൊ​ണ്ടും സ്റ്റൈൽ കൊ​ണ്ടും ഡ​യ​ലോ​ഗ് ഡെ​ലി​വ​റി കൊ​ണ്ടും മ​മ്മൂ​ക്ക ഉ​ജ്ജ്വ​ല​മാ​ക്കിയ വേ​ഷ​ങ്ങ​ളി​ലൊ​ന്നാണ് അലക്സാണ്ടർ.


ഭാ​സ് കർ പ​ട്ടേ​ല​രും
ച​ന്തു​വും
എ.​കെ. സാ​ജൻ

അ​ഭി​നയ വി​ദ്യാർ​ത്ഥി​കൾ​ക്ക് എ​ന്നും ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ് മ​മ്മൂ​ക്ക​യു​ടെ ഒ​രു വ​ട​ക്കൻ വീ​ര​ഗാ​ഥ​യും വി​ധേ​യ​നും. വീ​ര​ഗാ​ഥ​യി​ലെ ച​ന്തു​വാ​യു​ള്ള മ​മ്മൂ​ക്ക​യു​ടെ ശ​രീര ഭാ​ഷ​യും ഡ​യ​ലോ​ഗ് ഡെ​ലി​വ​റി​യു​മൊ​ക്കെ ഉ​ജ്ജ്വ​ല​മാ​ണ്. അ​തു​പോ​ലെ വി​ധേ​യ​നി​ലെ ഭാ​സ് കർ പ​ട്ടേ​ലർ. ഭാ​ഷാ പ്ര​യോ​ഗ​ങ്ങൾ കൊ​ണ്ടു​ള്ള മാ​ജി​ക്ക് മ​മ്മൂ​ക്ക തു​ട​ങ്ങു​ന്ന​ത് വി​ധേ​യ​നിൽ നി​ന്നാ​വാം.

സേ​തു​രാ​മ​യ്യർ
കെ.​ മ​ധു

സേ​തു​രാ​മ​യ്യ​രോ​ട് മ​ന​സു​കൊ​ണ്ട് ഒ​രി​ഷ്ട​ക്കൂ​ടു​ത​ലു​ണ്ട്. ആ ക​ഥാ​പാ​ത്ര​ത്തി​ന്റെ രൂ​പ​ഭാ​വ​ങ്ങ​ളും മാ​ന​റി​സ​ങ്ങ​ളു​മെ​ല്ലാം മ​മ്മൂ​ട്ടി​യു​ടെ സം​ഭാ​വ​ന​യാ​ണ്. മ​ല​യാള സി​നി​മ​യു​ള്ളി​ട​ത്തോ​ളം കാ​ലം സി.​ബി.ഐ സി​രീ​സി​ലെ സേ​തു​രാ​മ​യ്യർ എ​ന്ന മ​മ്മൂ​ട്ടി ക​ഥാ​പാ​ത്രം ഓർ​ക്ക​പ്പെ​ടും. അതു കൊണ്ടാണല്ലോ വീണ്ടും ഒരു സി​.ബി​.െഎ ചി​ത്രം ഒരുക്കാൻ ഞാനും എസ്.എൻ. സ്വാമി​യും ഒരുങ്ങുന്നത്.


ഡാ​നി
ടി.​വി. ച​ന്ദ്രൻ

എ​ന്റെ പൊ​ന്തൻ​മാ​ട​യി​ലെ അ​ഭി​ന​യ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് ദേ​ശീയ അ​വാർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ അതി​നേ​ക്കാൾ എ​നി​ക്കി​ഷ്ടം എ​ന്റെ ത​ന്നെ ഡാ​നി​യി​ലെ മ​മ്മൂ​ട്ടി​യു​ടെ പ്രകടനമാണ്. അ​ത്ത​ര​മൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാൻ അ​സാ​മാ​ന്യ പ്ര​തി​ഭ​കൾ​ക്കേ ക​ഴി​യൂ. ഡാ​നി ത​ന്റെ മ​ക​ന്റെ അ​ച്ഛൻ പോ​ലു​മ​ല്ല.​ എ​ന്നാൽ ഒ​രു അ​പ്പൂ​പ്പ​നാ​ണ് താ​നും. സ​ങ്കീർണ​മായ ആ ക​ഥാ​പാ​ത്ര​ത്തെ മ​മ്മൂ​ട്ടി ക്കേ അവതരി​പ്പി​ക്കാൻ കഴി​യൂ.


മ​മ്മൂ​ട്ടി​യെ​ന്ന പേ​ര് മ​മ്മൂ​ട്ടി​ക്ക് പ​ണ്ട് ഒ​ട്ടും ഇ​ഷ്ട​മാ​
യി​രു​ന്നി​ല്ല.

ബാ​പ്പ​യും ഉ​മ്മ​യു​മി​ട്ട പി.​ഐ. മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന പേ​ര് പ​ഴ​ഞ്ച​നാ​യി തോ​ന്നി​യ​ത് എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സിൽ ബി.​എ​യ്ക്ക് ചേർ​ന്ന കാ​ല​ത്താ​ണ്. പേ​ര് ചോ​ദി​ച്ച സ​ഹ​പാ​ഠി​ക​ളോ​ടൊ​ക്കെ ഒ​മർ ഷെ​രീ​ഫെ​ന്നാ​ണ് മ​മ്മൂ​ട്ടി പറഞ്ഞി​രുന്നത്. ലോ​റൻ​സ് ഒ​ഫ് അ​റേ​ബ്യ​യും ഡോ​ക്ടർ ഷി​വാ​ഗോ​യു​മുൾ​പ്പെ​ടെ​യു​ള്ള വി​ഖ്യാത ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ച്ച വി​ശ്രു​ത​നായ ഈ​ജി​പ്ഷ്യൻ താ​രം, ഒ​മർ ഷെ​റീ​ഫ്.ക​ള്ള​പ്പേ​ര് വെ​ളി​ച്ച​ത്താ​ക്കി ത​ന്നെ ആ​ദ്യ​മാ​യി മ​മ്മൂ​ട്ടി​യെ​ന്ന് വി​ളി​ച്ച​ത് സ​ഹ​പാ​ഠി​യായ​ ശ​ശി​ധ​ര​നാ​ണെ​ന്ന് മ​മ്മൂ​ട്ടി ഒാർ​ക്കു​ന്നു​ണ്ട്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ​പ്രേ​മി​കൾ ആ​ദ​ര​വോ​ടെ​യും ആ​രാ​ധ​ന​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും പി​ന്നീ​ട് വി​ളി​ച്ച പേ​ര്; മ​മ്മൂ​ട്ടി!

സൗന്ദര്യത്തി​ന്റെ രഹസ്യം?


മ​മ്മൂ​ട്ടി​ക്കും സൗ​ന്ദ​ര്യ​ത്തി​നും മൂ​ന്ന​ക്ഷ​ര​
മാ​ണ്; ര​ണ്ടി​ന്റെ​യും അർ​ത്ഥ​വും ഒ​ന്നു​ത​ന്നെ. അ​ടു​ത്ത​കാ​ല​ത്ത് ഫേ​സ്ബു​ക്കിൽ ക​ണ്ട പോ​സ്റ്റു​ക​ളി​ലൊ​ന്നാ​ണ്. എ​ന്താ​ണ് ഈ സൗ​ന്ദ​ര്യ​ത്തി​ന്റെ ര​ഹ​സ്യം? അ​ഭി​മു​ഖ​ങ്ങ​ളിൽ മ​മ്മൂ​ട്ടി ഏ​റ്റ​വു​
മ​ധി​കം അ​ഭി​മു​ഖീ​ക​രി​ച്ച ചോ​ദ്യ​മാ​ണി​ത് .​
അ​തി​നു​ള്ള മ​മ്മൂ​ട്ടി​യു​ടെ മ​റു​പ​ടി ര​സ​ക​ര​
മാ​ണ്. ​''ര​ഹ​സ്യ​മ​ല്ലേ അ​തെ​ങ്ങ​
നെ പ​ര​സ്യ​മാ​ക്കും​""