zlattan

മിലാൻ : പ്രായം 38 ആയെങ്കിലും മിന്നുന്ന ഫോമിലുള്ള സ്വീഡിഷ് സ്ട്രൈക്കർ സ്ളാട്ടൺ ഇബ്രാഹിമോവിച്ച് ഒരു സീസൺ കൂടി ഇറ്റാലിയൻ ക്ളബ് എ.സി മിലാനിൽ തുടരും. ഈ ജനുവരിയിലാണ് അമേരിക്കൻ ക്ളബ് ലോസാഞ്ചലസ് ഗ്യാലക്സിയിൽ നിന്ന് സ്ളാട്ടൺ എ.സിയിലെത്തിയത്. അതിന് ശേഷം 18 മത്സങ്ങളിൽ നിന്ന് 10 ഗോളുകളടിച്ചുകൂട്ടി. ഇതോടെയാണ് ഒരു കൊല്ലംകൂടി കരാർ നീട്ടാൻ ക്ളബ് തയ്യാറായത്. 2010-12 കാലയളവിൽ ഇദ്ദേഹം എ.സിയിൽ കളിച്ചിരുന്നു.