ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,622,351 ആയി. 854,246 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണമടഞ്ഞത്. 17,922,835 പേർ രോഗമുക്തി നേടി. രോഗികളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു. ഇതുവരെ 6,211,681 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 187,736 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,453,956 ആയി എന്നത് ആശ്വാസം നൽകുന്നു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇന്നലെ മാത്രം 48,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,910,901 ആയി. 121,515 പേർ മരിച്ചു.3,097,734 പേർ സുഖം പ്രാപിച്ചു.
പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 3,687,939 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ അധികം വൈകാതെ രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ ലോകത്ത് രണ്ടാമതെത്തിയേക്കും. രാജ്യത്ത് 65,435 പേരാണ് ഇതുവരെ മരണമടഞ്ഞത്. 2,837,377 പേർ രോഗമുക്തി നേടി.