congress-mandalam-committ

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ ബോംബേറ്. ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.സംഭവസ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.

കല്ലാച്ചിയിലെ കോർട്ട് റോഡിലാണ് ഈ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഓഫിസിന്റെ ജനലിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എറിഞ്ഞത് സ്റ്റീൽ ബോംബാണെന്ന് പൊലീസ് അറിയിച്ചു.ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണ സംഘം സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.


ബോംബേറിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.