jagathys

ലോകമാകെ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2012ലെ ഡൽഹിയിലെ നിർഭയ കേസ്.സംവത്തിന് ശേഷം എട്ട് വർഷം പൂർത്തിയാകുന്ന ഈ സമയം നിർഭയക്ക് ആദരമായി ഒരു മ്യൂസിക് വീഡിയോ ഒരുങ്ങുകയാണ്. ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ജഗതി ശ്രീകുമാറിന്റെ മകൻ രാജ് കുമാർ, സായി സുധ തരൂർ, സതീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത് ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ്സിന്റെ പാർട്ട്ണറുമായ സിധിൻ ആണ്. നിർമാതാക്കളിൽ ഒരാളായ രാജ്‌കുമാറും 'നിർഭയ'യിൽ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.

jagathy

കീബോർഡ് വാദകരിൽ ശ്രദ്ധേയനായ സ്റ്റീഫൻ ദേവസ്സിയാണ് ആൽബം സംഗീത സംവിധാനം ചെയ്യുന്നത്. 8 തവണ ദേശീയ അവാർഡ് നേടിയ ശ്രീകർ പ്രസാദ് വീഡിയോ എഡിറ്റിങ് നിർവ്വഹിക്കും. ബിനയചന്ദ്ര മേനോൻ ആണ് ക്യാമറ. പ്രേക്ഷകർ ഒരുപാട് ആഗ്രഹിക്കുന്ന ഒരു സർപ്രൈസ് കൂടി ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ്സിന്റെ അണിയറയിൽ ഉടൻ പുറത്തുവരുന്നുണ്ട്.