minnal-murali

ടൊവിനോ തോമസിന്റെ പുതിയ ചിത്രം മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. അമാനുഷിക കഥാപാത്രത്തെയാണ് സിനിമയിൽ ടൊവിനോ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ബേസിൽ ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്.

ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'മിന്നൽ മുരളി'ക്കുണ്ട്. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ടൊവിനോയെക്കൂടാതെ സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് എന്നവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. തിരക്കഥ:ജസ്റ്റിൻ മാത്യു, അരുൺ, ഛായാ​ഗ്രഹണം: സമീർ താഹിർ, സം​ഗീതം: ഷാൻ റഹ്മാൻ.