ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്റ്റ് 30ന് നടത്തിയ മൻ കീ ബാത്തിന് വ്യാപകമായ ഡിസ്ലൈക്ക്. യൂട്യൂബിൽ ആൾ ഇന്ത്യ റേഡിയോയും ബി.ജെ.പിയും അപ്ലോഡ് ചെയ്ത മൻ കി ബാത്ത് ഷോയ്ക്ക് ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്ക് ലഭിച്ചത് ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ വീഡിയോക്ക് ലഭിച്ച ഡിസ് ലൈക്കുകളുടെ എണ്ണം വർദ്ധിക്കുന്നത് കോൺഗ്രസ് ക്യാമ്പ് വൻ ആഘോഷമാക്കുകയാണ്.
മൻ കീ ബാത്തിനെതിരെ ആദ്യമായാണ് ഡിസ്ലൈക്ക് പ്രചാരണം നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ കൊവിഡ് കാലത്ത് നടത്തുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തുന്നതെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. വീഡിയോ അപ്ലോഡ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോൾ ഡിസ്ലൈക്കുകളുടെ എണ്ണം രണ്ടരലക്ഷം പിന്നിട്ടിരിക്കുകയാണ്. ലൈക്കുകളെക്കാൾ ഒരു ലക്ഷം അധികമാണ് ഡിസ്ലൈക്കുകൾ. യൂ ട്യൂബ് ഡാറ്റ പ്രകാരം ഇന്ത്യയിൽ നിന്ന് രണ്ട് ശതമാനം മാത്രമാണ് ഡിസ് ലൈക്ക് ലഭിച്ചതെന്നാണ് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പറയുന്നു.
Over the last 24hrs, there has been a concerted effort to dislike Mann Ki Baat video on YouTube... So low is the Congress on confidence that it has been celebrating it as some sort of conquest!
However, data from YouTube suggests that only 2% of those dislikes are from India...— Amit Malviya (@amitmalviya) August 31, 2020
ജെ.ഇ.ഇ, നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ നിരവധി ട്വീറ്റുകൾ വന്നത് വിദേശത്ത് നിന്നാണെന്നാണ് ബി.ജെ.പി പ്രധാനമായും ആരോപിക്കുന്നത്. കോൺഗ്രസും രാഹുൽ ഗാന്ധിയുമാണ് ഇതിന് പിന്നിലെന്ന് പറയുന്ന അമിത് മാളവ്യ തുർക്കിയിൽ നിന്നുള്ള ട്വീറ്റുകളും തന്റെ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. 98 ശതമാനം ഡിസ്ലൈക്കുകളും ഇന്ത്യയ്ക്ക് പുറത്തുനിന്നാണ് വന്നത്. രാഹുൽ ഗാന്ധിയുടെ പ്രിയപ്പെട്ട തുർക്കിയിൽ നിന്നാണ് ഡിസ്ലൈക്കുകൾ വരുന്നത്. എന്താണ് രാഹുൽ ഗാന്ധിക്ക് തുർക്കിയോട് ഇത്ര അടുപ്പമെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ കോൺഗ്രസ് ക്യാമ്പ് തയ്യാറായിട്ടില്ല.