keralapolice

തിരുവനന്തപുരം: കുട്ടികൾ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിലാണ് കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് എന്ന തലക്കെട്ടിൽ ആറ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. അപരിചിതരിൽ നിന്ന് ഒരു സമ്മാനവും സ്വീകരിക്കാതിരിക്കുക, രക്ഷിതാക്കളുടെ ഫോൺ നമ്പർ അറിഞ്ഞിരിക്കുക; ഒപ്പം പൊലീസിന്റെ 112 എന്ന നമ്പരും, കഴിവതും വീടുകളിൽ തനിച്ചിരിക്കാതിരിക്കുക, അപരിചിതരുടെ വാഹനങ്ങളിൽ കയറാതിരിക്കുക, വീടുവിട്ട് പുറത്തുപോകുമ്പോൾ അത് എവിടേക്കാണെന്ന് രക്ഷിതാക്കളെ അറിയിക്കുക, അപരിചിതരുമായി വ്യക്തിവിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ.

ഫേസ്ബുക്ക് പോസ്റ്റ് കാണാം: