ഉപഭോക്താക്കൾക്ക് കിടിലൻ ഓണസമ്മാനവുമായി ജിയോ. ഒരു മാസത്തെ ഫ്രീ ട്രയലാണ് പുതിയ ഉപഭോക്താക്കൾക്കായി ജിയോ അവതരിപ്പിക്കുന്നത്. പ്ലാനുകൾ ആരംഭിക്കുന്നത് 399 രൂപ മുതലാണ്.12 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും. പുതിയ എല്ലാ ഉപഭോക്താക്കൾക്കും ആദ്യത്തെ 30 ദിവസം സെക്കൻഡിൽ 150 മെഗാബൈറ്റ്സ് സ്പീഡിൽ പരിധിയില്ലാത്ത ഇന്റർനെറ്റും, 10 ഒടിടി സേവനങ്ങളും സൗജന്യമായി ലഭിക്കും. ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ കണക്ഷൻ പിൻവലിക്കുമെന്ന് ജിയോ അറിയിച്ചു.
നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം വിഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ, വൂട്ട്, സോണിലിവ്, സീ5, ലയൺസ്‌ഗേറ്റ് പ്ലേ, ജിയോസിനിമ, ഷെമാരൂ, ജിയോസാവൻ, യൂട്യൂബ്, ഇറോസ് നൗ തുടങ്ങിയവയാണ് ജിയോഫൈബർ ഉപഭോക്താക്കൾക്കായി നൽകുന്ന ഒടിടി സേവനങ്ങൾ. അത്യാകർഷകമായ വേറെയും ഓഫറുകൾ ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
399 രൂപയുടെ പ്രതിമാസ പ്ലാൻ: സെക്കൻഡിൽ 30 മെഗാബൈറ്റ്സ് സ്പീഡിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും ലഭിക്കും.
699 രൂപയുടെ പ്ലാൻ: സെക്കൻഡിൽ 100 മെഗാബൈറ്റ്സ് സ്പീഡിൽ പരിധിയില്ലാത്ത ഇന്റർനെറ്റും വോയിസും.
999 രൂപയുടെ പ്ലാൻ: സെക്കൻഡിൽ 150 മെഗാബൈറ്റ്സ് വേഗതയിൽ പരിധിയില്ലാത്ത ഇന്റർനെറ്റിനും വോയിസിനുമൊപ്പം11 ഒടിടി സേവനങ്ങളും ലഭിക്കും.
1499 രൂപയുടെ പ്ലാൻ: സെക്കൻഡിൽ 300 മെഗാബൈറ്റ്സ് വേഗതയിൽ 12 ഒടിടി സേവനങ്ങൾ ലഭിക്കും.
'രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് ദാതാവാണ് ജിയോ ഫൈബർ. ഇന്ത്യക്കാർക്കായുള്ള ഞങ്ങളുടെ കാഴ്ചപ്പാട് വളരെ വലുതാണ്. ഓരോ വീട്ടിലേക്കും ഫൈബർ എടുത്ത് കുടുംബത്തിലെ ഓരോ അംഗത്തെയും ശാക്തീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജിയോയുമായുള്ള മൊബൈൽ കണക്റ്റിവിറ്റിയുടെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ രാജ്യമായി ഇന്ത്യയെ മാറ്റിയ ശേഷം, ജിയോ ഫൈബർ ഇന്ത്യയെ ആഗോള ബ്രോഡ്ബാൻഡ് നേതൃത്വത്തിലേക്ക് നയിക്കും, അതുവഴി 1,600 നഗരങ്ങൾക്കും ബ്രോഡ് ബാൻഡ് നൽകും' ആകാശ് അംബാനി പറഞ്ഞു.