തെന്നിന്ത്യൻലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തി.തന്റെ അമ്മയോടൊപ്പം ഓണമാഘോഷിക്കാനാണ് താരംകേരളത്തിലെത്തിയത്. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ വിഘ്നേഷ്സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. എല്ലാവർക്കും ഓണാശംസനേരുന്നുവെന്നും വിഘ്നേഷ് പറഞ്ഞു.പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നുംകേരളത്തിൽ എത്തിയത്. നാളുകൾക്ക്ശേഷം ആകാശയാത്ര എന്ന കുറിപ്പോടെയാണ് വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ലോക്ക് ഡൗണായതോടെ ഏറെ നാളായി ചെന്നൈയിലായിരുന്നു ഇരുവരും.ഓരോ ആഘോഷ നിമിഷങ്ങളും ഇരുവരും ഒന്നിച്ചു ആഘോഷമാക്കാറുണ്ട്.ചിത്രങ്ങൾസോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കാറുണ്ട്. ഇവരുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.