temple

തിരുവനന്തപുരം:ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 13 വര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് നടത്തിപ്പ് അവകാശങ്ങളില്‍ രാജകുടുംബത്തിനുള്ള അധികാരം കോടതി അംഗീകരിച്ചത്. അതിന് ശേഷമുള്ള ആദ്യ ഓണക്കാലത്ത് കൗമുദി ടിവിയുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് തിരുവിതാകൂ‌ർ രാജാകുടുംബാംഗവും ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ അവിട്ടം തിരുനാൾ ആദിത്യ വ‌ർമ്മ.

അഭിമുഖത്തിൽ നിന്ന്

'ശ്രീകോവിലിന്റെ അകത്ത് കുറച്ച് ഇരുട്ടാണ്, ഓർമ്മ വെച്ച് ഒരു പത്ത് വയസ്സ് ആയപ്പോഴാണ് ശരിക്കും ശ്രീ പത്മനാഭന്റെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞത്. ഒരിക്കൽ അറ്റകുറ്റപണികളുടെ സമയത്ത് അന്നത്തെ തിരുമേനി കൂടെ വിളിച്ചിരുന്നു, എന്നെ പുറത്ത് നിർത്തിയിട്ട് അകത്ത് ബാറ്ററി ലൈറ്റിന്റെ വെളിച്ചത്തിൽ വിഗ്രഹം കാട്ടി തന്നു.അന്നാണ് ആദ്യമായി ശരിക്ക് കണ്ടത്. പുറകിൽ സൂര്യനും ചന്ദ്രനും രണ്ട് തട്ടിലായി ചെറിയ വിഗ്രഹങ്ങളുണ്ട്. ഭഗവാന്റെ ശിരസിന്റെ ഭാഗത്ത് വെഞ്ചാമരം വീശുന്ന സ്ത്രീരൂപമുണ്ട്. പിന്നെ ആയുധ പുരുഷന്മാരുണ്ട്,മധുവേഴവരുണ്ട് അങ്ങനെ ഒരുപാട് രൂപങ്ങൾ ഉണ്ട്. ഇതൊന്നും പുറത്ത് നിന്ന് കാണാൻ സാധിക്കില്ല. ആദ്യമായിയാണ് അന്ന് അതൊക്കെ കണ്ടതെന്ന് അദേഹം പറഞ്ഞു'.