stray-dog

മലേഷ്യയിലെ ഒരു തെരുവ് നായ ഇപ്പോൾ വലിയ ജനശ്രദ്ധ നേടിയിരിക്കുകയാണ് ലോകമാകെ. കടുവയുടേത് പോലെ വര ആരോ അവന്റെ ശരീരത്തിൽ വരച്ച് ചേർത്തു. സാധാരണ തന്നെ ചെമ്പൻ നിറമുള‌ള അവനെ കണ്ടാൽ അതോടെ ശരിക്കും വരയൻ പുലിയുടെ ഛായയായി. നായയുടെ ചിത്രം ആരോ സമൂഹമാദ്ധ്യമങ്ങളിൽ ഇട്ടതോടെയാണ് ഇത് മൃഗങ്ങളോടുള‌ള ക്രൂരതയാണെന്ന വാദമുയർന്നത്.

മലേഷ്യൻ ആനിമൽ അസോസിയേഷൻ നായയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്‌‌റ്റ് ചെയ്‌തു. ഈ സംഭവത്തിന് പിന്നിലുള‌ളവരെ കണ്ടെത്തി ശിക്ഷിക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെടുന്നുണ്ട്. മൃഗങ്ങളുടെ പുറത്ത് കൃത്രിമ നിറം വരച്ചു ചേർക്കുന്നത് മുൻപും മൃഗസ്‌നേഹികൾ എതിർത്തിട്ടുള‌ളതാണ്. ഈ നിറങ്ങൾ മൃഗങ്ങൾക്ക് ദോഷകരമായിത്തീരും എന്നതിനാലാണിത്. ഈ തെ‌റ്റ് ചെയ്‌തവർക്ക് പാരിതോഷികവും മൃഗസ്‌നേഹി സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് ആദ്യമായല്ല നായയെ പുലിയാക്കി മാ‌റ്റിയ വാർത്തകൾ ഉണ്ടാകുന്നത്. കർണാടകയിൽ ഒരു കർഷകൻ തന്റെ നായയെ കടുവയുടെ രൂപത്തിൽ ചായം പൂശിയിരുന്നു. സ്ഥലത്തെ കുരങ്ങന്മാരെ തുരത്താനായിരുന്നു അത്.