ന്യൂഡൽഹി : സംസ്ഥാന റെസ്‌ലിംഗ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന എസ്.അനിൽവാസനെ റെസ്‌ലിംഗുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയതായി റെസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അറിയിച്ചു. ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗത്വത്തിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയതായും തുടർനടപടികൾ അടുത്ത കമ്മിറ്റിയിൽ തീരുമാനിക്കുമെന്നും ഡബ്ളിയു.എഫ്.ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തൊമാർ പത്രക്കുറിപ്പിൽ അറിയിച്ചു.