k-surendran

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തിൽ നിന്നും സി.പി.എം പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചതയദിനത്തെ കരിദിനമാക്കാനുള്ള സി.പി.എം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണീയരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച കരിദിനം ആചരിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ശ്രീനാരായണീയർ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്മദിനത്തിന്റെ ശോഭകെടുത്താനാണോ സി.പി.എം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുരേന്ദ്രൻ പറയുന്നു

മുമ്പ് ഗുരുദേവനെ കുരിശിൽ തറച്ചവരിൽ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രീനാരായണീയ സമൂഹം ഒത്തുചേരുന്ന ദിവസം കരിദിനം വരുന്നത് ആശങ്കാജനകമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറയുന്നു.