snake

റഷ്യ: ഒരു യുവതിയെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. അതിനിടെ യുവതിയുടെ വായിൽ നിന്ന് എന്തോ ഒന്ന് ഡോക്ടര്‍മാര്‍ പുറത്തേക്ക് വലിച്ചെടുത്തു. കിട്ടിയ വസ്തു കണ്ട് എല്ലാവരും ഞെട്ടി. യുവതിയുടെ വായില്‍ നിന്ന് '4 അടി നീളമുള്ള' പാമ്പിനെയാണ് ഡോക്ടര്‍മാര്‍ക്ക് കിട്ടിയത്.

അപ്പോഴും ഇതൊന്നുമറിയാതെ അബോധാവസ്ഥയിലായിരുന്നു യുവതി. പാമ്പിനെ പുറത്തെടുക്കുമ്പോള്‍ നഴ്സിന്റെ മുഖത്ത് ഭീകരത പ്രകടമാണ്.ആദ്യമൊന്ന് ഞെട്ടിയെങ്കിലും നഴ്സ് അതിനെ മെ‌ഡിക്കൽ ഡസ്റ്റ് ബിന്നില്‍ നിക്ഷേപിച്ചു. യുവതിയുടെ ശരീരത്തിനുള്ളില്‍ പാമ്പ് എത്രനാള്‍ ഉണ്ടായിരുന്നുവെന്നും അതിന് ജീവനുണ്ടായിരുന്നോ തുടങ്ങിയ വിവരങ്ങൾ കണ്ടെത്തിയിട്ടില്ല.

കാസ്പിയന്‍ കടലിനരികിലൂടെ കടന്നുപോകുന്ന ഒരു പര്‍വതപ്രദേശമായ ഡാഗെസ്താനിലെ ലെവാഷി ഗ്രാമത്തില്‍ നിന്നാണ് ഈ യുവതി. ഗ്രാമത്തിലെ പ്രായമായവർ കുട്ടികളെയും മുതിർന്നവരെയും രാത്രിയിൽ പുറത്ത് കിടന്ന് ഉറങ്ങുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. പാമ്പ് ഇത്തരത്തിൽ വായിൽ കയറുന്നത് തടയാനാണ് ഇത്തരത്തിലൊരു തീരുമാനം.

زحف عبر فمها أثناء نومها.. فيديو مروع للحظة سحب ثعبان من حلق امرأة https://t.co/6iUSk3oU2U#البيان_القارئ_دائما pic.twitter.com/3Q1YiYdV7R

— صحيفة البيان (@AlBayanNews) August 31, 2020