ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഭീകരരെ നേരിടാൻ ഇനി ഈ പെൺപുലിയും. ശ്രീനഗർ സെക്ടറിലെ സി.ആർ.പി.എഫിന്റെ ഐ.ജിയായി ചാരു സിൻഹ ഐ.പി.എസിനെ കേന്ദ്രസർക്കാർ നിയമിച്ചു. ഇതാദ്യമായാണ് ശ്രീനഗർ കേഡറിന്റെ തലപ്പത്ത് ഒരു വനിത എത്തുന്നത്.
1996 ഐ.പി.എസ് ബാച്ചിൽ ഉൾപ്പെട്ട ചാരുസിൻഹ ജമ്മുവിൽ ഐ.ജിയായിരുന്നു. നേരത്തെ ബിഹാറിലെ സി.ആർ.പി.എഫ് ഐ.ജിയായിരുന്നു. ചാരുവിന്റെ നേതൃത്വത്തിൽ നിരവധി ആന്റി നക്സൽ ഓപ്പറേഷനുകളാണ് നടന്നിട്ടുള്ളത്. ജമ്മു കാശ്മീർ പൊലീസുമായി സഹകരിച്ച് ഭീകരരെ തുരത്താനുള്ള ഓപ്പറേഷനുകൾക്ക് ചാരു നേതൃത്വം നൽകും.