ന്യൂഡൽഹി: ചരക്കു-സേവന നികുതി ഇനത്തിൽ (ജി.എസ്.ടി) കഴിഞ്ഞമാസം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് സമാഹരിച്ചത് 86,449 കോടി രൂപ. 2019 ആഗസ്‌റ്റിനേക്കാൾ 12 ശതമാനം കുറവാണിത്. 34,122 കോടി രൂപയാണ് കേന്ദ്രസർക്കാർ സമാഹരിച്ചത്; സംസ്ഥാനങ്ങൾ 35,714 കോടി രൂപയും. ജി.എസ്.ടി സമാഹരണം കുറയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരം നൽകാൻ പ്രയാസമാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.