covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25,889,876 ആയി ഉയർന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധമൂലം 860,270 പേരാണ് മരണമടഞ്ഞത്. 18,182,075 പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. യു.എസിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6,257,256 ആയി. 188,876 പേരാണ് മരണമടഞ്ഞത്. 3,496,437 പേർ സുഖം പ്രാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 3,952,790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 122,681 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,159,096 ആയി.

യു.എ.ഇയില്‍ 574 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,805 ആയി. 384 പേർ മരണമടഞ്ഞു.ആകെ രോഗം ഭേദമായവരുടെ എണ്ണം 61,491 ആയി ഉയര്‍ന്നു.

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്താണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37 ലക്ഷം കടന്നു.പ്രതിദിനം എഴുപതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഈ നില തുടർന്നാൽ ഏറെ വൈകാതെ ഇന്ത്യ ബ്രസീലിനെ മറികടന്ന് രോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയേക്കും.