chandy

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ് നിയമപരമായി നേരിടാൻ സി.പി.എം തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ രാഷ്ട്രീയത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ലീനയുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ല. കൊലപാതക രാഷ്ട്രീയം കോൺഗ്രസിന്റെ നയവും അല്ല. ഇപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ തല്ലി തകർക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു. അടൂർ പ്രകാശ് എം.പിക്കെതിരായ ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.