ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടേയും വിവാഹവാർഷികമാണ്. 1979 ൽ സെപ്തംബർ രണ്ടിന് തലശ്ശേരി ടൗൺഹാളിൽവച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾക്ക് ആശംസയുമായെത്തിയിരിക്കുകയാണ് മരുമകനും ഡി.വൈ.എഫ്.ഐ നേതാവുമായ മുഹമ്മദ് റിയാസ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് ആശംസയുമായെത്തിയിരിക്കുന്നത്. '1979 സെപ്തംബര്‍ രണ്ടിന് തലശ്ശേരി ടൗൺഹാളിൽവച്ചാണ് ഇവർ വിവാഹിതരായത്.വിവാഹ വാർഷിക ആശംസകൾ'- അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രവും കുറിപ്പിനൊപ്പം മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവാണ് മുഹമ്മദ് റിയാസ്. മരുമകന്റെ കുറിപ്പിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കും ഭാര്യയ്ക്കും ആശംസയറിയിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.