സാമൂഹ്യ മാദ്ധ്യമ പ്ളാറ്റ്ഫോമായ ട്വിറ്ററിൽ ഏറ്റവുമധികം പോസ്‌റ്റുകളിൽ കാണുന്ന ഒരു വാചകമാണ് ട്രെൻഡിംഗ് ആകുന്നു എന്നത്. പക്ഷെ ആ ട്രെൻഡിംഗായ പോസ്‌റ്റ് വൈകി മാത്രം അറിയുന്നവർക്ക് കാര്യമെന്താണെന്ന് ശരിയാം വണ്ണം മനസിലാകണമെന്നില്ല. വസ്‌തുത അറിയാനായി പോസ്‌റ്റിന്റെ ആദ്യം വരെ സ്‌ക്രോൾ ചെയ്‌ത് പോയി കണ്ടെത്തേണ്ടിയും വരും.എന്നാൽ ഇനി സമയനഷ്‌ടമുണ്ടാക്കുന്ന ആ പ്രശ്‌നം പരിഹരിക്കപ്പെടുകയാണ്. ട്രെൻഡിംഗായ ഒരു പോസ്‌റ്റ് എന്തുകൊണ്ടാണ് ട്രെൻഡിംഗ് ആകുന്നതെന്ന സൂചന ഉടനടി ട്വിറ്റർ നൽകും. ഇതിലൂടെ കാര്യം വളരെയെളുപ്പം മനസിലാക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.
നിലവിൽ പോസ്‌റ്റിനെ വൈകി പിന്തുടരുന്നവർക്ക് മനസിലാക്കാനായി വാട്‌സ് ഹാപ്പനിംഗ് ലേബലുകളും പിൻഡ് പോസ്‌റ്റുകളുമാണ് ഉളളതെങ്കിൽ ഇനി ഉപഭോക്താക്കളെ സഹായിക്കാനായി അവയുടെ ലഘു വിവരണവും അതിനൊപ്പം ട്വിറ്റർ നൽകും. ഇതിനായി ട്വിറ്റർ മേൽനോട്ടം വഹിക്കുന്ന ടീം ട്രെൻഡിംഗ് ആകുന്ന ട്വീറ്റിനെ അൽഗോരിതം ഉപയോഗിച്ച് നിർണയിച്ച് തീരുമാനിക്കും. അൽഗോരിതത്തിലൂടെ അനാവശ്യമായതും അസഭ്യമായതാണോ എന്നെല്ലാം നിർണയിക്കാൻ ട്വിറ്ററിനാകും. ഐഒഎസ്, ആൻഡ്രോയിഡ് പ്ളാറ്റ്ഫോമുകളിൽ ഈ പുത്തൻ സംവിധാനം വൈകാതെ ലഭ്യമാകും. ഇതിനായി നിലവിലെ ആപ്പ് അപ്ഡേറ്റ് ചെയ്‌താൽ മാത്രം മതിയാകും. വരും ആഴ്‌ചകളിൽ തന്നെ ഈ സംവിധാനം ട്വിറ്ററിൽ ലഭിക്കും. ഇതിലൂടെ ശരിയായ വസ്‌തുതകളിലേക്ക് നേരിട്ട് ഉപഭോക്താക്കൾക്ക് വിവരം ലഭിക്കും.
No more having to scroll through Tweets to find out why something’s trending.
Starting today, some trends on Android and iOS will show a Tweet that gives context right away. More on Trend improvements: https://t.co/qiGeL9Kg31 pic.twitter.com/Y9nilckl8B— Twitter Support (@TwitterSupport) September 1, 2020
ഈ സൗകര്യം അർജന്റീന, ബ്രസീൽ,കാനഡ,കൊളംബിയ,ഈജിപ്‌റ്റ്,ഫ്രാൻസ്,ഇന്ത്യ, അയർലണ്ട്,ജപ്പാൻ, മെക്‌സിക്കോ,ന്യൂസിലാന്റ്,സൗദി അറേബ്യ, സ്‌പെയിൻ, യു.കെ.,യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിൽ ഇനിമുതൽ ലഭ്യമാണ്.