തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ താരങ്ങളെ എം.എൽ.എ, എം.പി സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്ന് നടൻ ഹരീഷ് പേരടി. പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരം പഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. ആക്കൂട്ടത്തിൽ ഗണേഷ് കുമാറെ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി താൻ കാണുന്നുള്ളുവെന്നും അദ്ദേഹം കുറിച്ചു.
നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
രണ്ട് പാവപ്പെട്ട സഖാക്കൾ ഇന്നലെ വെട്ടേറ്റ് മരിച്ചപ്പോൾ തോന്നിയ ഒരു ചിന്തയാണ്...അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിനിമാ നടൻമാരെ എം.എൽ.എ എം.പി സ്ഥാനത്തേക്ക് നിർത്തുന്ന പതിവ് അവസാനിപ്പിക്കണം...പൊതു വിഷയങ്ങളിൽ ഒന്നും പ്രതികരിക്കാനറിയാത്ത ഇത്തരംപഴം വിഴുങ്ങികളെ ഇടതുപക്ഷം ചുമക്കേണ്ട കാര്യമുണ്ടോ?...ആ കൂട്ടത്തിൽ പ്രിയപ്പെട്ട ഗണേശേട്ടൻ മാത്രമേ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ യോഗ്യതയുള്ള ഒരാളായി ഞാൻ കാണുന്നുളളു...നാട്ടിൻ പുറത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തി ജനകിയ പ്രശനങ്ങളിൽ ഇടപ്പെട്ട നിരവധിപേർ ഇടതുപക്ഷത്തിന്റെ കൂടെയുള്ളപ്പോൾ ഏറ്റവും യോഗ്യർ അവർ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്...എല്ലാവരെയും സുഖിപ്പിച്ചേ ഞങ്ങൾ അടങ്ങു എന്ന് വിശ്വസിക്കുന്നവർ കോമഡി ഷോകൾ നടത്തി ജീവിക്കട്ടെ ...ജനങ്ങളുടെ പ്രശനങ്ങളുടെ ഭാരം അവർക്ക് താങ്ങില്ല...അവരെ നമുക്ക് വെറുതേ വിടാം...അടി കുറിപ്പ് ...ഈ ജീവിതം മുഴുവൻ നടൻ മാത്രമായി ജീവിക്കാൻ തീരുമാനിച്ച ഒരാൾ ...ഹരീഷ് പേരടി ...