കണ്ണൂർ: ബസ് കയറാൻ ശ്രമിക്കുന്നതിനിടെ സാരിയിൽ ചവിട്ടി തെന്നി വീണ് ആറുമാസം ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.
ആശുപത്രിയിലേക്ക് പോകാനായി ബസിൽ കയറാൻ ഓടിയെത്തുന്നതിനിടെ സാരിയിൽ ചവിട്ടി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവാണ് ഭർത്താവ്. പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.