കൊച്ചി: എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്.ഐ ബാബു മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ. ഒരു വർഷത്തോളം എസ്.ഐ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് കാണിച്ച് മുളന്തുരിത്തി സ്വദേശിനി പൊലീസിൽ പരാതി നൽകി.
വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി പൊലീസ് ഉദ്യോഗസ്ഥൻ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പീഡനത്തിനിരയാക്കുകയുമായിരുന്നു.ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പീഡനത്തിനിരയാക്കിയെന്ന് വീട്ടമ്മ പരാതിയിൽ പറയുന്നു.
മുളന്തുരുത്തി സി.ഐ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്. ബാബു മാത്യു ഒളിവിലാണ്. നേരത്തെ വ്യാജ മദ്യസംഘത്തിൽ നിന്ന് പണം വാങ്ങി കേസൊതുക്കാൻ ശ്രമിച്ച സംഭവത്തിൽ സസ്പൻഷനിലായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് തിരിച്ച് സർവീസിൽ എത്തിയത്.