തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന വാട്ടർ അതോറിട്ടിക്ക് കൊവിഡ് കൂടി വന്നതോടെ കൂനിന്മേൽ കുരു എന്നതുപോലെയായി. അതിനാൽ പ്രതിസന്ധി മറികടക്കുന്നതിനായി റവന്യു കുടിശിക പിരിവ് ഊർജ്ജിതമാക്കാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചു. റവന്യു പിരിവിൽ 70 ശതമാനമെങ്കിലും വർദ്ധന വരുത്തണമെന്നാണ് വാട്ടർ അതോറിട്ടി എം.ഡി സബ് ഡിവിഷണൽ ഓഫീസുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
761 കോടി ലക്ഷ്യം
2020-21 സാമ്പത്തിക വർഷം കുടിശികയായി 761 കോടി പിരിച്ചെടുക്കാനാണ് വാട്ടർ അതോറിട്ടി ധനകാര്യ വിഭാഗം സബ് ഡിവിഷനുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഇതിനായി സബ് ഡിവിഷനുകൾക്ക് നോഡൽ ഓഫീസറെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ചെലവിന്റെ 50 ശതമാനം പോലും കണ്ടെത്താൻ റവന്യു പിരിവിലൂടെ കഴിയാത്ത സ്ഥിതിയാണ് നിലവിൽ വാട്ടർ അതോറിട്ടിക്കുള്ളത്. നിലവിൽ 344 കോടിയാണ് വാട്ടർ അതോറിട്ടിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം.
കൊവിഡ് വില്ലനായി
കൊവിഡ് വ്യാപനം രൂക്ഷമായതോടെ മുൻകാലങ്ങളിലെ പോലെ റവന്യു പിരിവ് ഊർജ്ജിതമാക്കാനായില്ല. അതിനാൽ കുടിശിക കൂടുകയും ചെയ്തു. ലോക്ക് ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയും മറ്റും കാരണം മീറ്റർ റീഡിംഗ് ശരിയായി എടുക്കാൻ കഴിയാതെ വന്നതും തിരിച്ചടിയായി. മാത്രമല്ല പല ഉപഭോക്താക്കളും കൃത്യമായ തുക അടച്ചതുമില്ല. ജൂൺ 30 വരെയുള്ള കണക്ക് അനുസരിച്ച് 1300 കോടിയാണ് വിവിധ ഉപഭോക്താക്കൾ അടയ്ക്കാനുള്ളത്.
റവന്യു പിരിവ് ലക്ഷ്യം (കോടിയിൽ)
പി.എച്ച് ഡിവിഷൻ തിരുവനന്തപുരം (നോർത്ത്): 106
പി.എച്ച് ഡിവിഷൻ തിരുവനന്തപുരം (സൗത്ത്): 43
പി.എച്ച് ഡിവിഷൻ കൊച്ചി: 78
പി.എച്ച് ഡിവിഷൻ കോഴിക്കോട്: 63
റവന്യൂ പിരിവ് (ശതമാനത്തിൽ)
2018-19 - 60 %
2019-20- 63.45 %
2018 -19 ലെ റവന്യു വരുമാനം (കോടിയിൽ)
വെള്ളക്കരം - 542
ദൈനംദിന പ്രവർത്തനത്തിനുള്ള നോൺപ്ലാൻ ഫണ്ട് - 313.25
കേന്ദ്ര ഗ്രാന്റ് - 70
ആകെ - 925
2018- 19ലെ ചെലവ് (കോടിയിൽ)