ന്യൂഡൽഹി: കോംപാക്ട് എസ്.യു.വി ശ്രേണിയിലെ ജനപ്രിയ മോഡലായ നെക്‌സോണിനെ വിപുലീകരിച്ച് ടാറ്റ മോട്ടോര്‍സ്. പുതിയ എക്സ്.എം(S) എന്ന വേരിയന്റിനെ വിപണിയില്‍ എത്തിച്ചാണ് കമ്പനിയുടെ പുതിയ ചുവടുവെപ്പ്.
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഫീച്ചറുകൾ കൂറഞ്ഞ വിലയില്‍ നല്‍കി നെക്‌സോണിന്റെ എക്സ്.എം(S) വേരിയന്റ്.
8.36 ലക്ഷം രൂപയാണ് പുതിയ എക്സ്.എം(S) പതിപ്പിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില. വേരിയന്റുകളുടെ വിലയില്‍ കൂടുതല്‍ സവിശേഷതകള്‍ ലഭ്യമാക്കുന്നതിനും പുതിയ മോഡല്‍ സഹായിക്കും. ഒരു ഇലക്ട്രിക് സണ്‍റൂഫ് സെഗ്മെന്റുകളിലുടനീളം ഉണ്ടാകൂം കൂടാതെ, നെക്‌സോണ്‍ എക്സ്.എം(S) വേരിയന്റില്‍ ഓട്ടോ ഹെഡ് ലൈറ്റുകള്‍, മൊബൈല്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ ഫീച്ചറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകളുള്ള എല്‍.ഇ.ഡി ഡിആര്‍എല്‍, ഡ്രൈവര്‍, കോ-ഡ്രൈവര്‍ എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹര്‍മാന്‍, മള്‍ട്ടി ഡ്രൈവ് മോഡുകള്‍ (ഇക്കോ, സിറ്റി, സ്പോര്‍ട്ട്), കണക്റ്റ് നെക്സ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ നെക്സോണ്‍ എക്സ്.എം വേരിയന്റില്‍ ഇതിനകം ലഭ്യമാണ്. ഇവയെല്ലാം അതേപടി പുതിയ എക്സ്.എം(S)-ല്‍ അതേപടി മുന്നോട്ടുകൊണ്ടുപോകുന്നു.
ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വാഹനങ്ങളിലെ പ്രധാന ഉല്‍പ്പന്നമാണ് നെക്സോണ്‍. സബ് കോംപാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ വര്‍ധിച്ചു വരുന്ന മത്സരവും മറ്റ് പുതിയ മോഡലുകളുടെ കടന്നുവരവിലും തങ്ങളുടെ അടിത്തറ ഉറപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്, പ്രത്യേകിച്ചും പുതിയ എതിരാളികളായ കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ് എന്നിവ വിപണിയിലേക്ക് ചുവടുവെക്കാനിരിക്കുമ്പോള്‍.
നിലവില്‍ നെക്‌സോണിന് 10.74 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. നിലവിലെ മോഡലിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. അതില്‍ 1.2 ലിറ്റര്‍ റിവോട്രോണ്‍ I3-T പെട്രോള്‍ 1.5 ലിറ്റര്‍ റിവോട്ടോര്‍ഖ് I4-T ഡീസല്‍ എന്നിവ ഉള്‍പ്പെടുന്നു.