blueberry

ബ്ലൂബെറി പഴങ്ങൾ ആരോഗ്യകരമായ ഫൈറ്റോ ന്യൂട്രിയന്റുകളുടെ കലവറയാണ് . ഇതിൽ ആന്റി ഓക്‌സിഡ‌ന്റുകൾ അടങ്ങിയിരിക്കുന്നു. ആന്തോസിയാനിൻ കൊണ്ട് സമ്പുഷ്ടമായതിനാൽ രക്തചംക്രമണ വ്യവസ്ഥയെ ആരോഗ്യകരമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. മാത്രമല്ല, രക്തധമനികളെയും സിരകളെയും ശക്തിപ്പെടുത്തി രക്തചംക്രമണം സുഗമമാക്കുന്നു. അൾസർ, ഗ്ലൂക്കോമ, തിമിരം പോലുള്ള രോഗങ്ങളെ അകറ്റും.

ഉണങ്ങിയ ബ്ലൂബെറിയിൽ ഫ്‌ളേവനോയ്‌ഡുകൾ, ഹൈഡ്രോ സിനാമിക് ആസിഡ് തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ഇവ രോഗകാരികളായ ഫ്രീ റാഡിക്കലുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഉണങ്ങിയ ബ്ലൂബെറി രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം അണുബാധകളെ ചെറുക്കാൻ ശരീരത്തിന് സ്വാഭാവികമായ കഴിവ് നൽകും. അതിനാൽ പനി, ജലദോഷം എന്നിവ വരില്ല. ഉണങ്ങിയ ബ്ളൂബെറി കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കും. മസ്തിഷ്‌ക ആരോഗ്യത്തിനും ഉത്തമം. രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെയോ ഇടനേരങ്ങളിൽ വെറുതെയോ കഴിക്കാം.