ligar

വാഷിംഗ്ടൺ: കഴുതയും കുതിരയും ചേർന്ന് കോവർകഴുത ഉണ്ടാകുന്നതു പോലെ മറ്റൊരു സങ്കരയിനം ജീവി കൂടിയുണ്ട് നമ്മുടെ കാടുകളിൽ. ലൈഗർ (Ligar) എന്ന സിംഹക്കടുവ. പേര് കേട്ട് അമ്പരക്കണ്ട. ആൺ സിംഹവും പെൺ കടുവയും കൂടിച്ചേർന്ന് ഉണ്ടാകുന്നതാണ് സിംഹക്കടുവ. നേച്ചർ ഈസ് ലിറ്റ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് സിംഹക്കടുവയുടെ വീഡിയോ വന്നത്. മുപ്പതു സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മനുഷ്യരോട് വളരെയധികം ചേർന്ന് ഇടപഴകുന്ന സിംഹക്കടുവയെയാണ് കാണാനാവും. സംഭവം പെട്ടെന്ന് വൈറലായി. ലോകത്തിൽ വിരലിലെണ്ണാവുന്ന സിംഹക്കടുവകൾ മാത്രമാണുള്ളത്. പൂച്ച മുതൽ പുലി വരെ ഉൾപ്പെടുന്ന മാർജാര വർഗത്തിലെ ഏറ്റവും വലിയ ജീവിയാണ് സിംഹക്കടുവ. ശരീരത്തിന്റെ വലിപ്പത്തിനനുസരിച്ച് കാലുകൾക്ക് ബലമില്ലാത്തതിനാൽ ഇവയ്ക്ക് സിംഹത്തിനെയോ പുലിയെയോ പോലെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല.