തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി രംഗത്തെത്തി. ബംഗളൂരുവില്‍ അറസ്റ്റ് ചെയ്യപ്പെട്ട ലഹരിമരുന്ന് സംഘങ്ങളുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം ഫിറോസ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പി.കെ ഫിറോസിനെ കളിയാക്കി ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഫിറോസിന്റേത് ബിരിയാണി ചെമ്പിലെ ബുദ്ധിയാണെന്നും പണ്ട് നട്ടുച്ചയ്ക്ക് നായനാര്‍ ലീഗുകാരോട് പറഞ്ഞതേ എനിക്കും ഫിറോസിനോട് പറയാനുള്ളൂ, 'ഗുഡ്‌നൈറ്റ്'... എന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ വെഞ്ഞാറമൂടിൽ ഡിവൈഎഫ്ഐ പ്രവ൪ത്തകരെ ക്രൂരമായി വെട്ടിക്കൊന്ന വിഷയം ഇനി ആരും ചർച്ച ചെയ്യരുത് കേട്ടോ
- ബിരിയാണി ചെമ്പിലെ ബുദ്ധി🤣🤣🤣
പണ്ട് നട്ടുച്ചക്ക് നയനാ൪ സഖാവ് ലീഗുകാരോട് പറഞ്ഞതെ എനിക്കും ഫിറോസിനോടു പറയാനുള്ളൂ “ഗുഡ്നൈറ്റ്"🤣🤣🤣