co

വാഷിംഗ്ടൺ: ലോകത്താകമാനമുള്ള കൊവിഡ് 19 രോഗികളുടെ എണ്ണം 2.58കോടി കടന്നു. 8,61,000 പേർ മരിച്ചു. 1,81,93,990 പേർ രോഗമുക്തി നേടി. ലോകത്ത് പല രാജ്യങ്ങളും കൊവിഡ് പ്രതിരോധ വാക്സിൻ കണ്ടെത്തുന്ന ശ്രമങ്ങൾ ഊർജിതമാക്കി.

കൊവിഡ് മഹാമാരി കഠിനമായി മന്നേറുന്നതിനിടയിലും യൂറോപ്പ്, ചൈന തുടങ്ങിയവ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുകയും വീട്ടിലിരുന്നുള്ള ജോലികൾ മതിയാക്കി ജീവനക്കാരോട് ഓഫീസുകളിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയ നേപ്പാളിൽ സമൂഹവ്യാപനം ഉണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കി.