pubg-banned

ന്യൂഡൽഹി: ഗെയിം ആപ്പായ പബ്‌ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകളെ കേന്ദ്രസർക്കാർ നിരോധിച്ചു. കേന്ദ്ര ഐടി മന്ത്രാലയമാണ് ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. ക്യാമറാ ആപ്പുകളും ഗെയിമുകളുമാണ് നിരോധിച്ച ലിസ്‌റ്റിൽ ഏറെയുമുള‌ളത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്‌ക്കും പ്രതിരോധത്തിനും വെല്ലുവിളിയാണ് ഈ ആപ്പുകളുടെ പ്രവർത്തനമെന്ന് ഐടി മന്ത്രാലയം വിലയിരുത്തി. ജനങ്ങളുടെ വിവരങ്ങൾ ചോർത്തുകയും അവരെ വഞ്ചിക്കുകയുമാണ് ഈ ആപ്പുകൾ ചെയ്യുന്നത് എന്ന് നിരവധി പരാതികൾ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Government blocks 118 mobile apps which are prejudicial to sovereignty and integrity of India, Defence of India, Security of State and Public Order: Govt of India

PUBG MOBILE Nordic Map: Livik, PUBG MOBILE LITE, WeChat Work & WeChat reading are among the banned mobile apps. pic.twitter.com/VWrg3WUnO8

— ANI (@ANI) September 2, 2020

ദക്ഷിണ കൊറിയയിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനിയാണ് പബ്‌ജി കോർപറേഷനെങ്കിലും മൊബൈൽ ഗെയിം പതിപ്പ് ഉടമസ്ഥാവകാശം ടെൻസെന്റ് ഗെയിംസ് എന്ന ചൈനീസ് കമ്പനിക്കാണ്. കൊവിഡ് ലോക്‌ഡൗൺ സമയത്ത് ഈ ഗെയിം ഇന്ത്യയിൽ വലിയ മുന്നേ‌റ്റം കാഴ്‌ച വച്ചു.