m51

ന്യൂഡൽഹി: കുറച്ച് നാളുകളായി പുത്തന്‍ ലോഞ്ചുകളാല്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്‍ഡസ്ട്രി വിപ്ലവം സൃഷ്ടിക്കുകയാണ്. ഈ വിപ്ലവത്തിന്റെ മുന്‍നിരയില്‍ തന്നെയാണ് സാംസംഗിന്റെ സ്ഥാനം. സാംസംഗ് ഉടന്‍ തന്നെ പുതിയൊരു ലോഞ്ച് നടത്തുമെന്ന അഭ്യൂഹങ്ങളും അടുത്തിടെ പരന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ ശരിവെക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സാംസംഗ്.

M സീരീസിൽ ഏറ്റവും പുതിയ സാംസംഗ് ഗാലക്‌സി M51 സ്മാര്‍ട്ട് ഫോണിന്റെ ലോഞ്ചിംഗ് ആണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഒരു #MeanestMonsterEver തന്നെയായിരിക്കും ഗാലക്‌സി M51 എന്ന വാഗ്ദാനം നല്‍കികൊണ്ട്, ഫോണ്‍ ആമസോണില്‍ ഇതിനകം തന്നെ ടീസ് ചെയ്തിരുന്നു സാംസംഗ്. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് എന്തൊക്കെയാണോ, അവയെ എല്ലാം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ M-സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് സാംസംഗിന് കഴിഞ്ഞിട്ടുണ്ട്. അത് തന്നെയായിരിക്കും സാംസംഗ് ഗാലക്‌സി M51 സ്മാര്‍ട്ട് ഫോണും നമുക്കായി സമ്മാനിക്കുന്നത്.

6000 mAh ബാറ്ററിയേക്കാള്‍ കരുത്തുറ്റ ബാറ്ററിയാണോ ഫോണില്‍, സ്‌ക്രീനില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയായിരിക്കും, പ്രൊസസറിലും ഡിസൈനിലുമുള്ള മാറ്റങ്ങള്‍ തുടങ്ങി ഫോണിനെ കുറിച്ചും അതിലെ ഫീച്ചറുകളെ കുറിച്ചുമുള്ള വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പുതിയ #MeanestMonsterEver സ്മാര്‍ട്ട് ഫോണ്‍ നമുക്കായി ഒരുക്കി വെക്കുന്നത് എന്തൊക്കെയാണെന്ന് അറിയാന്‍ വേണ്ടി ശ്രമിക്കുന്നവരെ ആകാംക്ഷാഭരിതരാക്കുന്ന ടീസറാണ് സാംസംഗ് പുറത്ത് വിട്ടിരിക്കുന്നത്. തമാശ നിറഞ്ഞതും ആവേശം നിറക്കുന്നതുമായ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറക്കിയ സാംസംഗ് പുതിയ ഫോണിന്റെ ബാറ്ററി ബാക്ക് അപ്പ്, ക്യാമറ സെറ്റപ്പ്, ഡിസ്‌പ്ലേ സൈസ് എന്നിവയെ കുറിച്ചുള്ള ഊഹങ്ങള്‍ പങ്കുവെക്കാന്‍ ഫോണ്‍ ആരാധകരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രങ്ങളിലൂടെ ഫോണിന് ക്വാഡ്-ക്യാം സെറ്റപ്പ് ആയിരിക്കുമെന്നും സാംസംഗിന്റ സ്വന്തം ഇൻഫിനിറ്റി ഒ ഡിസ്പ്ല ആണ് ഉണ്ടായിരിക്കുകയെന്നും മനസ്സിലായിട്ടുണ്ട്. സെപ്തംബറില്‍ ലോഞ്ച് ചെയ്യുന്ന ഗാലക്‌സി M51 സ്മാര്‍ട്ട് ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ഫോണിലെ ഫീച്ചറുകളെ കുറിച്ചുള്ള സൂചനകളും അടുത്ത ദിവസങ്ങളിൽ സാംസംഗ് പുറത്തുവിട്ടേക്കും.

M-സീരീസില്‍ അവസാനമായി പുറത്തിറങ്ങിയ സാംസംഗ് M31s സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രാഫിയെ മറ്റൊരു തലത്തിലേക്ക് നയിച്ചിരുന്നു.

സാംസംഗ് ഗാലക്‌സി M51 ഫോണില്‍ ക്വാഡ്-ക്യാം സെറ്റപ്പ് ആണെന്ന് സാംസംഗ് സ്ഥിരീകരിച്ച സ്ഥിതിക്ക്, പുതിയ ഫോണിനെ മികവുറ്റതാക്കി മാറ്റാന്‍ വേണ്ടി എന്താണ് അവര്‍ ഒരുക്കിവെക്കുന്നതെന്ന് കണ്ടറിയാം. ആമസോണിലും സാംസംഗ്.കോമിലുമായിട്ടായിരിക്കും ഫോണിന്റെ വില്‍പ്പന നടക്കുക.