പെര്‍ത്ത് : തേനീച്ചയില്‍ നിന്നുമുള്ള വിഷം സ്തനാര്‍ബുദ ക്യാന്‍സറിനുള്ള ഫലപ്രദമായ മരുന്നായി ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തല്‍. ഓസ്‌ട്രേലിയയില്‍ നിന്നുമാണ് പ്രതീക്ഷയുണര്‍ത്തുന്ന ഈ ഗവേഷണ ഫലം പുറത്ത് വരുന്നത്. ഇരുപത്തഞ്ച് കാരനായ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. സിയാര ഡഫയാണ് ഈ ഗവേഷണത്തിന് പിന്നില്‍. ഇനിയും ഫലപ്രദമായ ചികിത്സരീതി കണ്ടുപിടിച്ചിട്ടില്ലാത്ത ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദത്തിന് തേനീച്ചയില്‍ നിന്നുള്ള വിഷം മരുന്നായി ഉപയോഗിക്കാമെന്നാണ് കണ്ടുപിടിത്തം.
ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങള്‍ക്ക് കൂടുതല്‍ ദോഷം വരുത്താതെ തേനീച്ചയില്‍ നിന്നുള്ള വിഷം രോഗബാധിതമായ കോശങ്ങളെ നശിപ്പിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരുന്ന് പ്രയോഗിച്ചാല്‍ കേവലം ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഈ ഫലം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ ഈ വിഷയത്തില്‍ ആവശ്യമാണ്. നേച്ചര്‍ പ്രിസിഷന്‍ ഓങ്കോളജി ജേണലിലാണ് കാന്‍സര്‍ ചികിത്സരംഗത്ത് കുതിച്ച് ചാട്ടമായേക്കാവുന്ന പഠനഫലം ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗവേഷണ പരീക്ഷണങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലും അയര്‍ലണ്ടിലും ഇംഗ്ലണ്ടിലുമുള്ള 312 തേനീച്ച കോളനികളില്‍ നിന്നുമാണ് തേനീച്ചവിഷം ശേഖരിച്ചത്. എന്നാല്‍ പെര്‍ത്ത് തേനീച്ചയാണ് ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ളതെന്നാണ് സിയാരയുടെ അനുമാനം.
CONTENT : Venom from honeybees can kill aggressive breast cancer cells