തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.ആശങ്ക ശക്തമാക്കി ഇന്ന് 1547 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2129 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ഏഴ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 306 ആയി.
രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 577 ആയി. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി.
ഇന്നത്തെ കൊവിഡ് വിവരങ്ങള്‍
സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ കൂടുതലും തിരുവനന്തപുരം (228) ജില്ലയിലാണ്.
കോഴിക്കോട് 204
ആലപ്പുഴ 159
മലപ്പുറം 146
കോട്ടയം 145
കണ്ണൂര്‍ 142
എറണാകുളം 136
തൃശൂര്‍ 121
കാസര്‍കോട് 88
കൊല്ലം 81
വയനാട് 38
പാലക്കാട് 30
പത്തനംതിട്ട 17
ഇടുക്കി 12 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 2129 പേര്‍ രോഗമുക്തി നേടിയപ്പോള്‍ കൂടുതലും തിരുവനന്തപുരം (402) ജില്ലയിലാണ്. കൊല്ലം 85, പത്തനംതിട്ട 112, ആലപ്പുഴ 288, കോട്ടയം 69, ഇടുക്കി 42, എറണാകുളം 119, തൃശൂര്‍ 100, പാലക്കാട് 98, മലപ്പുറം 317, കോഴിക്കോട് 194, വയനാട് 26, കണ്ണൂര്‍ 127, കാസര്‍കോട് 150 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.
23,850 സാമ്പിളുകള്‍ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 23,850 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി.എല്‍.ഐ.എ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 17,24,658 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടിയേറ്റ തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,79,862 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,736 പേരാണ് ഇപ്പോള്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,382 പേര്‍ വീട് - ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1439 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.