ak-balan

തിരുവനന്തപുരം: മന്ത്രി എ.കെ ബാലന്‍ ക്വാറന്റൈനില്‍. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എ.കെ ബാലന്‍ തീരുമാനിച്ചത്. എ.കെ ബാലന്റെ ഓഫീസ് രണ്ടു ദിവസത്തേയ്ക്ക് അടച്ചു. ഗണ്‍മാനോട് സമ്പര്‍ക്കത്തില്‍വന്ന സ്റ്റാഫുകളും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

ആഗസ്റ്റ് 14 മുതല്‍ 28 വരെ ഗണ്‍മാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 24 നു നടന്ന നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും നിയമസഭയില്‍ വന്ന സ്റ്റാഫും ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. ഓഫീസ് രണ്ടു ദിവസം അടച്ചിടുന്നതും അണുവിമുക്തമാക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 1419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 2129 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.തിരുവനന്തപുരത്ത് തന്നെയാണ് ഇന്ന് ഏറ്റവുമധികം കൊവിഡ് കേസുകള്‍. 228. കോഴിക്കോട് ജില്ലയില്‍ നിന്നുളള 204 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.