ന്യൂഡല്‍ഹി : വരുന്ന പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരിലിറങ്ങുന്ന ഡയറികളോ കലണ്ടറുകളോ എവിടെയും കാണാനാവില്ല. കാരണം ഇവയുടെ പ്രന്റിംഗിനായി അനുമതി നല്‍കേണ്ട എന്ന തീരുമാനമെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ധനകാര്യ മന്ത്രാലയം. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിലാണ് മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, പൊതുമേഖലാ യൂണിറ്റുകള്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നിവ അച്ചടിച്ചിറക്കുന്ന ഡയറികള്‍ വിവിധ തരത്തിലുള്ള കലണ്ടറുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇതിന് പകരമായി ഡിജിറ്റല്‍ രൂപത്തിലുള്ള കലണ്ടറുകളും ഡയറികളും ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാകുന്നത്. ഇതോടൊപ്പം കോഫി ടേബിള്‍ ബുക്കുകളുടെ അച്ചടിയും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ പതിപ്പിന് വിലക്കില്ല.
മാറിയ സാഹചര്യത്തില്‍ സാമ്പ്രദായിക രീതികള്‍ പിന്തുടരേണ്ടതില്ല എന്ന സന്ദേശമാണ് ഉത്തരവ് നല്‍കുന്നത്. എന്നാല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ ചിലവ് കുറയ്ക്കുന്നതിനുള്ള വഴിയാണ് ഇതെന്നും സൂചനയുണ്ട്.
CONTENT - Govt discontinues printed diaries and calendars, encourages staff to go digital