പ്രകൃതിയുടെ വരദാനമായ കാസർകോട് ജില്ലയിലെ ഇടയിലെക്കാട് കാവിനകത്തെ അന്തേവാസികളായ വാനരപ്പടയ്ക്ക് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഓണക്കാലം കുശാൽ ആയിരുന്നു. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം പ്രവർത്തകർ ഓണസദ്യയുമായി എത്തിയപ്പോൾ വാനരപ്പട ചാടിയെത്തി ആർത്തിയോടെ വെട്ടിവിഴുങ്ങി. കണ്ടുനിന്നവർക്ക് കൗതുകം പകരുന്ന കാഴ്ചയായിരുന്നു അത്തം നാളിലെ വാനര കൂട്ടങ്ങൾക്കുള്ള ഓണസദ്യ.