കൊവിഡ് എൽപ്പിച്ച ആഘാത്തിൽ നിന്നും അതിജീവനത്തിൻെറ പാതയിലാണ് കേരളം ഇപ്പോൾ. ലക്ഷക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് വിപണിക്ക് കൊവിഡ് വരുത്തി വച്ചത്. എന്നാൽ ഓണക്കാലത്തോടെ കേരളത്തിൻെറ പൊതു വിപണി ഉയിർപ്പിൻെറ പാതയിലാണ്.ഓണക്കാലത്ത് മറുനാടനെ തള്ളിയും നാടൻ ഉത്പന്നങ്ങളെ സ്വീകരിക്കുന്നതുമായ കാഴ്ചയാണ് കാണാനായത്. പൂകൃഷിയിലും പച്ചക്കറി കൃഷിയിലും ഈ ട്രൻറ് കാണാനായി. കേരള കർണാടക അതിർത്തി പ്രദേശമായ.ഗുണ്ടൽപ്പേട്ടിലെ സ്ഥിതി ഇതിന് ഉദാഹരണമാണ്.

ഇതുകൊണ്ടുതന്നെ നേർക്കണ്ണിൻെറ ഈ എപ്പിസോഡിൽ ആദ്യം പൂ കർഷകരുടെ അവസ്ഥ നേരിട്ട് മനസിലാക്കാം.

വ്യാപാര മേഖലയിലും ഓണക്കാലം ഉണർവിൻെറയായിരുന്നു. ഇലക്ട്രോണിക്സ് ഗൃഹോപകര ശാലകളിൽ മികച്ച വ്യാപാരം സൃഷ്ടിക്കുവാൻ ഓണക്കാലത്തിനായി എന്നത് പ്രതീക്ഷ പകരുന്നതാണ്. ഈ മേഖലകളിലെ ചലനങ്ങളെ കുറിച്ച് നേർക്കണ്ണ് അന്വേഷിക്കുന്നു..

flower-
flower