പാലക്കാട് ക്രൈംബ്രാഞ്ചിന്റെ ഭാഗമായി ജോലി ചെയ്തകാലം തെളിയിച്ച ഒരു കൊലപാതക കേസിനെ കുറിച്ചാണ് റിട്ട. ഡി വൈ എസ് പി ഗില്‍ബര്‍ട്ട് വിശദീകരിക്കുന്നത്. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വേ പാളത്തില്‍ ആത്മഹത്യ ചെയ്തു എന്ന നിലയ്ക്കാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. റെയില്‍വേ പൊലീസിന്റെ റിപ്പോര്‍ട്ടിലും ഇതുപോലെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ നെഞ്ചിന്റെ ഭാഗത്തായുള്ള മുറിവിനെ കുറിച്ചും എഴുതിയിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ബോബന്‍ എന്ന വ്യവസായി ആണെന്ന് മനസിലായി. സാമ്പത്തിക ബാദ്ധ്യതയും ഇയാള്‍ക്കുണ്ടായിരുന്നു. മൃതദേഹത്തിനൊപ്പം ചോര പാടുള്ള ഒരു ചാക്കും, ഒരു ചെരുപ്പും തെളിവായി ശേഖരിച്ചു. ആത്മഹത്യ എന്ന് ലോക്കല്‍ പോലീസ് എഴുതി തള്ളിയ കേസ് കൊലപാതകമാണെന്ന് തെളിയിച്ചതിനെ കുറിച്ച് റിട്ട. ഡി വൈ എസ് പി ഗില്‍ബര്‍ട്ട് വിശദീകരിക്കുന്നു. വീഡിയോ കാണാം.