തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിന്റെ ഭീതി ഒഴിയും മുമ്പ് തലസ്ഥാനത്ത് വിണ്ടും സംഘർഷം. തിരുവനന്തപുരം കരിമഠം കോളനിയിൽ യൂത്ത് കോൺഗ്രസ് - ഡി.വെെ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കോളനിയിലൂടെ ബൈക്ക് റേസിംഗ് നടത്തിയതിന്റെ പേരിലുളള തർക്കമാണ് തുടർന്ന് സംഘർഷത്തിലെത്തിയത്. ഇരുവിഭാഗത്തിലെയും പ്രവർത്തകർക്കും പൊലീസുകാരനും പരിക്കേറ്റും. സംഭവത്തിൽ ഫോർട്ട് പൊലീസ് കേസെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.