തന്റെ മൊബൽ ഫോൺ മോഷ്ടിക്കാനെത്തിയ കളളനോട് പൊരുതി ജയിച്ച പതിനഞ്ചുകാരിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങിൽ വെെറലാകുന്നത്. സ്ത്രീ ദുർബലയാണെന്ന് പറയുന്നവർക്കുളള മറുപടിയായി മാറിയിരിക്കുകയാണ് പഞ്ചാബിൽ നിന്നുള്ള കുസും കുമാരിയെന്ന പെൺകുട്ടി.
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെയാണ് ജലന്ധറിൽവച്ച് ബൈക്കിലെത്തിയ രണ്ടുപേർ കുസും കുമാരിയെ ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ചത്. തുടർന്ന് പെൺകുട്ടിയും മോഷ്ടാവും തമ്മിൽ മൽപ്പിടുത്തം നടന്നു. മോഷ്ടാവ് മൂർച്ചയുളള ആയുധമുപയോഗിച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കുസും വിടുന്നില്ല. ഏറെ നേരത്തെ മൽപ്പിടുത്തതിനോടുവിൽ നാട്ടുകാർ ഓടികൂടുകയും മോഷ്ടാവിനെ പിടിച്ചുവയ്ക്കുകയുമായിരുന്നു. സംഭവങ്ങളെല്ലം സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംഭവത്തേതുടർന്ന് പരിക്കേറ്റ കുസും സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മോഷ്ടാവിനെ പൊലീസിന് കൈമാറുകയും ചെയ്തു. നിരവധി പേരാണ് പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
#Punjab: 15-year-old girl fights snatchers to save her mobile phone in #Jalandhar pic.twitter.com/MTqYvwiXPr
— The Tribune (@thetribunechd) September 1, 2020