kangana-ranaut

നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് നടി റിയ ചക്രബർത്തിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെ നടി കങ്കണ റണാവത്തിന്റെ ചില പ്രസ്താവനകൾ വലിയ വിവദമായിരുന്നു. ബോളിവുഡ് സിനിമ മേഖലയിലെ പല പ്രമുഖരും ല​ഹരി മരുന്നുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നായിരുന്നു കങ്കണയുടെ ആരോപണം. ഏതാണ്ട് 99 ശതമാനം പേരും ലഹരിക്ക് അടിമകളാണെന്നും അന്വേഷിച്ചാൽ ഈ പേരുകൾ പുറത്ത് വരുമെന്നും കങ്കണ പറഞ്ഞിരുന്നു. റിപബ്ലിക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ കാര്യം വ്യക്തമാക്കിയിരുന്നത്.

ഇതിന് പിന്നാലെയാണ് നടന്മാരായ രൺബീർ കപൂർ, രൺവീർ സിംഗ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ട് കങ്കണ രംഗത്തുവന്നിരിക്കുന്നത്. ലഹരി മരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നും കങ്കണ പറഞ്ഞു.

"രൺവീർ സിംഗ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്ത പരിശോധന നടത്താനും ലഹരി മരുന്ന് ഉപയോ​ഗിക്കുന്നുണ്ടെന്ന ആരോപണത്തിന് മറുപടി നൽകാനും ഞാൻ അഭ്യർഥിക്കുകയാണ്. അവർ കൊക്കെയ്ൻ ഉപയോ​ഗിക്കുന്നുണ്ടെന്ന് ആരോപണങ്ങളുണ്ട്. അവർ ഈ ആരോപണങ്ങൾ കളവാണെന്ന് തെളിയിക്കണം. അവർ ക്ലീൻ ആണെന്ന തെളിവ് പുറത്ത് വന്നാൽ ഈ യുവാക്കൾക്ക് ലക്ഷങ്ങളെ പ്രചോദിപ്പിക്കാനാവും." കങ്കണ ട്വീറ്റ് ചെയ്യുന്നു.

I request Ranveer Singh, Ranbir Kapoor, Ayan Mukerji, Vicky Kaushik to give their blood samples for drug test, there are rumours that they are cocaine addicts, I want them to bust these rumours, these young men can inspire millions if they present clean samples @PMOIndia 🙏 https://t.co/L9A7AeVqFr

— Kangana Ranaut (@KanganaTeam) September 2, 2020