നടൻ സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് നടി റിയ ചക്രബർത്തിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെ നടി കങ്കണ റണാവത്തിന്റെ ചില പ്രസ്താവനകൾ വലിയ വിവദമായിരുന്നു. ബോളിവുഡ് സിനിമ മേഖലയിലെ പല പ്രമുഖരും ലഹരി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കങ്കണയുടെ ആരോപണം. ഏതാണ്ട് 99 ശതമാനം പേരും ലഹരിക്ക് അടിമകളാണെന്നും അന്വേഷിച്ചാൽ ഈ പേരുകൾ പുറത്ത് വരുമെന്നും കങ്കണ പറഞ്ഞിരുന്നു. റിപബ്ലിക് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ കാര്യം വ്യക്തമാക്കിയിരുന്നത്.
ഇതിന് പിന്നാലെയാണ് നടന്മാരായ രൺബീർ കപൂർ, രൺവീർ സിംഗ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്തപരിശോധന നടത്താൻ ആവശ്യപ്പെട്ട് കങ്കണ രംഗത്തുവന്നിരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്ക് മറുപടി നൽകണമെന്നും കങ്കണ പറഞ്ഞു.
"രൺവീർ സിംഗ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവരോട് രക്ത പരിശോധന നടത്താനും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന് മറുപടി നൽകാനും ഞാൻ അഭ്യർഥിക്കുകയാണ്. അവർ കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണങ്ങളുണ്ട്. അവർ ഈ ആരോപണങ്ങൾ കളവാണെന്ന് തെളിയിക്കണം. അവർ ക്ലീൻ ആണെന്ന തെളിവ് പുറത്ത് വന്നാൽ ഈ യുവാക്കൾക്ക് ലക്ഷങ്ങളെ പ്രചോദിപ്പിക്കാനാവും." കങ്കണ ട്വീറ്റ് ചെയ്യുന്നു.
I request Ranveer Singh, Ranbir Kapoor, Ayan Mukerji, Vicky Kaushik to give their blood samples for drug test, there are rumours that they are cocaine addicts, I want them to bust these rumours, these young men can inspire millions if they present clean samples @PMOIndia 🙏 https://t.co/L9A7AeVqFr
— Kangana Ranaut (@KanganaTeam) September 2, 2020