കോഴിക്കോട്: മേപ്പയൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനലുകളും ഉപകരണങ്ങളും അക്രമികൾ അടിച്ചു തകർത്തു. സംഭവത്തിൽ മേപ്പയൂർ പൊലീസ് കേസെടുത്തു. വെഞ്ഞാറമൂട് രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങൾ നടന്നിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറം ഏലംകുളത്ത് ഇന്ദിരാഗാന്ധി സ്തൂപത്തിന് നേരെ കല്ലേറുണ്ടായി. കോഴിക്കോട് കോൺഗ്രസ്, ലീഗ് ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായി. തൂണേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ ബോർഡുകളും കൊടികളും നശിപ്പിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.